എംപിലാഡ്‌സ് പദ്ധതിയുടെ തുകയുടെ പലിശ ഇനി വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പുതുക്കിയ എംപിലാഡ്‌സ് പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പദ്ധതികള്‍ക്ക് ചെലവഴിക്കാനുണ്ടായിരുന്ന സൗകര്യം ഈ മാസം സെപ്റ്റംബര്‍ വരെ മാത്രമേ ലഭ്യമാകു. ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ എംപിമാരുടെയും അഞ്ചുവര്‍ഷത്തെ എംപിലാഡ്‌സ് ഫണ്ടിന്റെ പലിശ ഇനത്തില്‍ ലഭിക്കാവുന്ന തുക ഏകദേശം 1000 കോടി ആണ്. ഇത്രയും ഭീമമായ തുക കൂടുതല്‍ പദ്ധതികള്‍ക്ക് വേണ്ടി ചിലവഴിക്കാം എന്ന പ്രയോജനമാണ് ഇതോടുകൂടി ഇല്ലാതാകുന്നത്.

നേരത്തെ എംപിലാഡ്‌സിന്റെ പുതുക്കിയ മാര്‍ഗ്ഗരേഖ പ്രകാരം പദ്ധതി ഫണ്ടിന്റെ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടി കൂടുതല്‍ പ്രവൃത്തികള്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള അനുമതി 2023 സെപ്റ്റംബര്‍ വരെയായി ചുരുക്കിയിരിക്കുന്നു. 2022 മാര്‍ച്ച് ഒമ്പതാം തീയതി ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പ്രകാരം എംപിലാഡ്‌സ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകളില്‍ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പ്രവൃത്തികള്‍ക്ക് വേണ്ടി വിനിയോഗിക്കാതെ തിരികെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

ഈ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് കൂടിയാണ് രാജ്യ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലൂടെ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News