ബ്രഹ്മപുരത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ബ്രഹ്മപുരത്ത് തീ പടര്‍ന്ന സാഹചര്യത്തില്‍ രാവും പകലുമില്ലാതെ അഗ്‌നിശമന പ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.

ഫയര്‍ഫോഴ്‌സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരത്തെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ആവശ്യമായ
വിദഗ്‌ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News