മീഷോയില്‍ നിന്നും ലഹങ്ക ഓര്‍ഡര്‍ ചെയ്തു, വന്നത് കീറിപ്പറിഞ്ഞ ഒറ്റക്കാലുള്ള പാന്റ്

ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണ്. കടകളില്‍ കയറിയിറങ്ങി ബുദ്ധിമുട്ടുന്നവര്‍ക്ക് വാതില്‍ക്കല്‍ ഉല്‍പ്പങ്ങളെത്തുമെന്നതിനാല്‍ത്തന്നെ കൂടുതല്‍പ്പേരും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പായ മീഷോയിലൂടെ ലഹങ്ക ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി.

കല്യാണത്തലേന്ന് ധരിക്കുന്നതിനായി യുവതി ഓര്‍ഡര്‍ ചെയ്ത ലഹങ്കയ്ക്ക് പകരം കീറിപ്പറിഞ്ഞ് ചെളിപുരണ്ട ഒറ്റക്കാല്‍ പാന്റാണ് കിട്ടിയത്. ഉപയോഗശൂന്യമായ, വൃത്തിയില്ലാത്ത കീറത്തുണിയാണ് തനിക്ക് കിട്ടിയതെന്ന് യുവതി കൈരളി ന്യൂസ് ഓണ്‍ലൈനോട്‌ പറഞ്ഞു.

ഭദ്രമായി പായ്ക്ക് ചെയ്ത് ഓഫീസിലേക്കെത്തിയ വസ്ത്രം ആവേശത്തോടെയാണ് തുറന്നു നോക്കിയതെന്നും എന്നാല്‍ തുണിയുടെ അവസ്ഥ കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്നും യുവതി പറയുന്നു.

504779358993 എന്ന ഓര്‍ഡര്‍ നമ്പറിലാണ് യുവതി ഓണ്‍ലൈനില്‍ വസ്ത്രത്തിനായി ഓര്‍ഡര്‍ പ്ലെയ്‌സ് ചെയ്തത്. ഓര്‍ഡര്‍ ചെയ്ത സൈറ്റില്‍ വിവരങ്ങള്‍ തിരയുന്നതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ബില്ലിന്റെ പകര്‍പ്പും യുവതി കൈരളി ന്യൂസ് ഓണ്‍ലൈന് കൈമാറിയിട്ടുണ്ട്. കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെട്ടിരുന്നെന്നും ക്ഷമ പറയുകയും ഉല്‍പ്പന്നം തിരിച്ചെടുക്കാമെന്ന് പറഞ്ഞെന്നുമാണ് യുവതി പറയുന്നത്. സാധാരണ ഓര്‍ഡര്‍ ചെയ്ത പ്രോഡക്റ്റ് മാറിവരാറുള്ളതൊക്കെ പതിവാണെങ്കിലും ഇത്രയും വൃത്തിയില്ലാത്ത കീറിപ്പറിഞ്ഞ തുണിക്കഷ്ണം കിട്ടിയത് അറപ്പുളവാക്കിയെന്നും ഇത് അറിയാതെ സംഭവിച്ച തെറ്റല്ല കബളിപ്പിക്കല്‍ ആണെന്നും യുവതി പറയുന്നു. അതിനാല്‍ തന്നെ മന:പൂര്‍വ്വം കബിളിപ്പിച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് യുവതി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News