കേന്ദ്ര ലളിതാ കലാ അക്കാഡമി അധ്യക്ഷനായി വി നാഗ്ദാസ് ചുമതലയേറ്റു

കേന്ദ്ര ലളിത കലാ അക്കാഡമി അധ്യക്ഷനായി പ്രമുഖ ഗ്രാഫിക്സ് കലാകാരനായ വി നാഗ്ദാസ് ചുമതലയേറ്റു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പാലക്കാട് സ്വദേശിയായ നാഗ്ദാസ് 36 വര്‍ഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ നവംബറില്‍ ഛത്തീസ്ഗഢ് ഖൈരാഗഢിലെ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തിലെ വിഷ്വല്‍ ആര്‍ട്സ് ഫാക്കല്‍റ്റി ആയി വിരമിച്ചിരുന്നു.

1982ല്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമയും 1984ല്‍ വിശ്വഭാരതി യൂണിവേഴ്സിറ്റി ശാന്തിനികേതനില്‍ നിന്ന് ഗ്രാഫിക് ആര്‍ട്സില്‍ പോസ്റ്റ് ഡിപ്ലോമയും നേടിയ നാഗ്ദാസ് ബാംഗ്ലൂര്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍, കേന്ദ്ര ലളിത് കലാ അക്കാദമിയുടെ ഉപദേശക സമിതി അംഗം, അക്കാഡമിയുടെ ഇന്റര്‍നാഷണല്‍ പ്രിന്റ് ബിനാലെ സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ദേശീയ അക്കാദമി അവാര്‍ഡ് ജൂറി അംഗം,സാംസ്‌കാരിക മന്ത്രാലയത്തിന്റെ ടാഗോര്‍ നാഷണല്‍ ഫെലോഷിപ്പ് ദേശീയ സെലക്ഷന്‍ കമ്മിറ്റി അംഗം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിഷ്വല്‍ ആര്‍ട്സ് ഫാക്കല്‍റ്റിയിലെ പെയിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ വിസിറ്റിംഗ് ഫെലോ തുടങ്ങിയ പദവികളും വഹിച്ചു. കേന്ദ്ര ലളിതകലാ അക്കാഡമിയുടെ ദേശീയ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ പ്രിന്റ് ബിനാലെ അവാര്‍ഡ്, ഭാരത് ഭവന്‍ അവാര്‍ഡ്, എ.ഐ.എഫ്.എ.സി.എസ് അവാര്‍ഡ്, കേരള ലളിതകലാ അക്കാഡമിയുടെ ഗോള്‍ഡ് മെഡല്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇറ്റലി, ബംഗ്‌ളാദേശ്, ശ്രീലങ്ക, മോറോക്കോ, ഹോളണ്ട്, ആസ്ട്രിയ, യു.എസ്, ദുബായ്, മൗറീഷ്യസ്, തുര്‍ക്കി തുടങ്ങിയ വിദേശരാജ്യങ്ങളിലും നാഗ്ദാസിന്റെ പ്രദര്‍ശനങ്ങള്‍ അരങ്ങേറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News