മരപ്പണിക്കാരല്ല, ലോകമറിയുന്ന പാട്ടുകാരാണ് ആ കാര്‍പെന്റര്‍മാര്‍

കാര്‍പെന്റര്‍മാര്‍ അത്ര ചില്ലറക്കാരൊന്നുമല്ല. ഒരുകാലത്ത് അമേരിക്കന്‍ ജനതയെ ഹരം കൊള്ളിച്ച കിടിലന്‍ സംഗീതബാന്‍ഡാണ് കാര്‍പെന്റേഴ്സ്. രണ്ടംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച, അമേരിക്കയെ ത്രസിപ്പിച്ച ഒരു സംഗീത ബാന്‍ഡ്. കാരന്‍ കാര്‍പെന്റര്‍, റിച്ചാര്‍ഡ് കാര്‍പെന്റര്‍ എന്ന സഹോദരങ്ങള്‍ തുടങ്ങിയതാണ് കാര്‍പെന്റേഴ്സ്. ഈ കാര്‍പെന്റേഴ്സില്‍ നിന്നും പ്രചോദിതനായി എന്നാണ് കീരവാണി ഓസ്‌കാര്‍ വേദിയില്‍ പറഞ്ഞത്.

വളരെ ചെറുപ്പത്തിലേ സംഗീതലോകത്തേക്ക് ഇറങ്ങിയവരായിരുന്നു കാര്‍പെന്റേഴ്സ്. ബാന്‍ഡ് സജീവമായിരുന്ന ഒരുവ്യാഴവട്ടത്തിലേറെക്കാലം കൊണ്ട് നിരവധി ഹിറ്റുകളാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കാരനും റിച്ചാര്‍ഡും കൂടി ആദ്യമായി ഒരുമിച്ച് പാടുന്നത് 1965ലാണ്. പിന്നീട് 1966ല്‍ ഇരുവരും ‘ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്‌സ്’ എന്ന പ്രോഗ്രാമില്‍ വിജയിക്കുന്നതോടെ പ്രശസ്തരാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News