ഇന്‍സ്റ്റാഗ്രാം റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി അണക്കെട്ടില്‍ വീണ യുവാവ് മുങ്ങിമരിച്ചു. പൂനെ സ്വദേശി ദത്ത ഭാരതി (24) ആണ് മരിച്ചതെന്ന് ടിവി9 റിപ്പോര്‍ട്ട് ചെയ്യുന്നു.
പൂനെ ജില്ലയിലെ ഖേഡിലുള്ള ഭാമ ആസ്ഖേദ് ഡാമിലേക്ക് പോയ ദത്ത ഭാരതി ഇന്‍സ്റ്റാഗ്രാം റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. മരിച്ചയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖേഡ് താലൂക്ക് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here