കേരള പ്രീമിയർ ലീഗ്: സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള യുണൈറ്റഡിന് വിജയം

കേരള പ്രീമിയർ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള യുണൈറ്റഡിന് വിജയം. വയനാട് നടന്ന സെമി ഫൈനലിൽ കേരള യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ പതിമൂന്നാം മിനിറ്റിൽ തന്നെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. എസെകിൽ ഒറോ ആണ് ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ മനോജിലൂടെ കേരള യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മൂന്നാം ഗോൾ കൂടെ സ്കോർ ചെയ്ത് കേരള യുണൈറ്റഡ് വിജയം ഉറപ്പിച്ചു. മാർച്ച് 15നാണ് രണ്ടാം പാദ സെമി നടക്കുക. നാളെ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ ഗോകുലം കേരള കോവളം എഫ് സിയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News