ഓസ്‌കാര്‍ വേദിയില്‍ ബ്ലാക്ക് ഗൗണില്‍ തിളങ്ങി ദീപിക പദുക്കോണ്‍

ഓസ്‌കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനാവതരണത്തിന്റെ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോസ് ഏഞ്ചലസിലെ നര്‍ത്തകരാണു ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു നൃത്തം അവതരിപ്പിച്ചത്. സിനിമയുടെ നൃത്ത പശ്ചാത്തലത്തിനു സമാനമായ രംഗങ്ങള്‍ ഒരുക്കിയ ശേഷമായിരുന്നു അതിമനോഹരമായ അവതരണം. കൈയടികളോടെയാണ് സദസ് നാട്ടു നാട്ടു അവതരണത്തെ വരവേറ്റത്.

വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്. റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

ഓസ്‌കര്‍ വേദിയിലെ നാട്ടു അവതരണത്തിനു സാക്ഷിയായി സിനിമയില്‍ നൃത്തം അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാംചരണും സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഡോള്‍ബി തിയെറ്ററിലുണ്ടായിരുന്നു. ഗ്ലോബല്‍ ഹിറ്റ് സെന്‍സേഷനായ നാട്ടു നാട്ടു സിനിമയില്‍ ചിത്രീകരിച്ചത് ഉക്രൈനിലെ പാലസിനു മുന്നിലാണ്. ഒരു പ്രേക്ഷകനായിരുന്ന് ഈ നൃത്തരംഗം വീക്ഷിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നു ജൂനിയര്‍ എന്‍ടിആര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News