ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാലിന്യ സംസ്‌ക്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനും സര്‍വ്വീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ 7വര്‍ഷം ഓപ്പറേറ്റര്‍ക്ക് നല്‍കിയ തുകയുടെ കണക്ക് ഹാജരാക്കണമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും കോടതി തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം തീയണയ്ക്കല്‍ 95 ശതമാനം പൂര്‍ത്തിയായെന്നും വായുഗുണനിലവാരം മെച്ചപ്പെട്ടുവെന്നും കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here