കണ്ണൂര്‍ നഗരത്തിലെ രൂക്ഷമായ പൊടിശല്യത്തില്‍ വലഞ്ഞ് ജനം. മാലിന്യപ്ലാന്റിന് വേണ്ടി കുത്തിപ്പൊളിച്ച റോഡുകള്‍ റീ ടാറിംങ്ങ് ചെയ്യാത്തതാണ് പൊടിശല്യത്തിന് കാരണം. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ പ്രതിഷേധത്തിലാണ് കച്ചവടക്കാരും നഗരവാസികളും
സര്‍വ്വത്ര പൊടിമയമാണ് കണ്ണൂര്‍ നഗരത്തിലെ അന്തരീക്ഷം. മാസങ്ങളായി പൊടിതിന്നാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. മലിന ജല ശുദ്ധീകരണ പ്ലാന്റിന് വേണ്ടി പൈപ്പിടാനാണ് കോര്‍പ്പറേഷന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചത്. കടകള്‍ക്ക് മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മറച്ചും പണം മുടക്കി വെള്ളം തളിച്ചുമാണ് പൊടിബോംബില്‍ നിന്നും കച്ചവടക്കാര്‍ താല്‍ക്കാലിക ആശ്വാസം കണ്ടെത്തുന്നത്. അലര്‍ജിയും ശ്വാസകോശ രോഗങ്ങളും ഇവരെ വേട്ടയാടിത്തുടങ്ങി.
ഉടന്‍ റോഡ് റീ ടാറിംഗ് നടത്തി പൊടിശല്യം പരിഹരിക്കുമെന്ന കോര്‍പ്പറേഷന്റെ വാക്ക് വെറും വാക്കായി. മാസങ്ങളായി ഒരു പരിഹാരവുമില്ല. വ്യാപാരി വ്യവസായി സംഘടനകളും ഓട്ടോത്തൊഴിലാളികളുമെല്ലാം കോര്‍പ്പറേഷനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here