‘ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, മന്ത്രി വി ശിവന്‍കുട്ടി

ഒട്ടേറെ നേട്ടങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചാണ് 95-ാമത് ഓസ്‌കാര്‍ കടന്നുപോകുന്നത്. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യയിലേക്കെത്തിയപ്പോള്‍ മറ്റൊരു അഭിമാന മുഹൂര്‍ത്തത്തിനും നാം സാക്ഷ്യം വഹിച്ചു. അത് മറ്റൊന്നുമല്ല, അവതാരകയായി ഓസ്‌കാര്‍ വേദിയില്‍ തിളങ്ങിയ നടി ദീപിക പദുക്കോണ്‍ തന്നെയാണ്.

ഓസ്‌കാറില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക വേദിയില്‍ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. വളരെ രസകരമായാണ് ദീപിക നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തിയത്. സദസിന്റെ കയ്യടിയും നേടി.

ഇപ്പോഴിതാ ഓസ്‌കറില്‍ തിളങ്ങിയ ദീപികയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വി ശിവന്‍കുട്ടി. ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ‘ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്.

ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ ആകെ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്. അക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദീപിക. കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ദീപികയുടെ ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങളും വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News