ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ

ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴായിരുന്നു ഗണേഷ് കുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ‘രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ലകാര്യമാണെന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലര്‍ക്ക് തല്ലുകൊള്ളേണ്ടതാണെന്നായിരുന്നു
ഗണേഷ് കുമാറിന്റെ പരാമര്‍ശം. ചികിത്സാ പിഴവും കൈക്കൂലി വാങ്ങലും ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പത്തനാപുരം മണ്ഡലത്തിലെ വിധവയായ ഒരു സ്ത്രീയെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഗണേഷ് കുമാറിന്റെ പ്രസഗം.

ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീയുടെ വയറ് തുന്നിക്കെട്ടിയിരുന്നില്ല. ഈ വിവരം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിളിച്ച് രോഗിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പുനലൂര്‍ ആശുപത്രിയിലെത്തിയ സ്ത്രീയെ അഡ്മിറ്റ് ചെയ്യാന്‍ മടിച്ച ജനറല്‍ സര്‍ജന്‍ മേധാവി ഇവരുടെ കൈയ്യില്‍ നിന്നും 2000 രൂപ കൈക്കൂലിയായി വാങ്ങിയെന്നും സംഭവം വിശദീകരിച്ച് ഗണേഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കി. ഈ വിഷയം വിജിലന്‍സ് അന്വേഷിച്ചാല്‍ തെളിവ് നല്‍കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റില്‍ സ്റ്റിച്ചിടാത്ത വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News