തുടരെത്തുടരെ റെയിൽവെ സ്റ്റേഷനിൽ യുവതികളുടെ മൃതദേഹം, ബംഗളൂരുവിൽ സീരിയൽ കില്ലിങ്ങോ?

ബംഗളുരുവിൽ വീണ്ടും റെയിൽവെ സ്റ്റേഷനിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.

എസ്.എം.വി.ടി റെയിൽവെ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിനടുത്ത് ഒരു ഡ്രമ്മിനുള്ളിൽ കുത്തിവെച്ച നിലയിൽ ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഒരുപാട് നേരം അവിടെയുണ്ടായിരുന്ന ഡ്രമ്മിനുള്ളിൽനിന്ന് അഴുകിയ നാറ്റം പുറത്തുവന്നതോടെയാണ് അധികൃതർ പരിശോധിച്ചതും മൃതദേഹം കണ്ടെത്തിയതും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിരൽരേഖകളും മറ്റ് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിൽ ബംഗളുരുവിലെ റെയിൽവെ സ്റ്റേഷനുകളിൽനിന്ന് കണ്ടെത്തിയ മൂന്നാമത്തെ മൃതദേഹമാണ് ഇത്. ഇതോടെ പൊലീസ് ആകെ കുഴങ്ങിയിരിക്കുകയാണ്. ഡിസംബറിൽ ബംഗളുരുവിലെ ഇതേ എസ്.എം.വി.ടി സ്റ്റേഷനിലെ ഒരു ട്രെയിനിന്റെ കോച്ചിൽനിന്ന് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ഒരു മഞ്ഞ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ജനുവരി 4നും സമാന രീതിയിൽ യെശ്വന്ത്പുർ റെയിൽവെ സ്റ്റേഷനിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. അന്നും ഒരു പ്ലാസ്റ്റിക്ക് ഡ്രമ്മിനുള്ളിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആളുകൾ ശ്രദ്ധിക്കാത്ത ഒരു ഭാഗത്തു കൊണ്ടുവെച്ച ഡ്രമ്മിൽനിന്ന് അഴുകിയ നാറ്റം വന്നപ്പോളാണ് ആളുകൾ മൃതദേഹം ശ്രദ്ധക്കുന്നത്.

തുടരെത്തുടരെ ഇത്തരത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത് ഇവയെല്ലാം ഒരു സീരിയൽ കില്ലിങിന്റെ ഭാഗമാണോ എന്ന സംശയവും അധികാരികളിൽ ഉണർത്തുന്നുണ്ട്. എല്ലാ കൊലപാതകങ്ങളും റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതും, മരിച്ചവർ എല്ലാവരും യുവതികളാണെന്നതും പൊലീസിനെ കുഴയ്ക്കുകയാണ്. എന്നാൽ ഈ കേസുകളിൽ ഇതുവരെ പൊലീസിന് യാതൊരു തെളിവുകളും കണ്ടെത്താൻ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News