ഭോപ്പാല്‍ വാതകദുരന്തം ഇരകള്‍ക്ക് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നഷ്ട പരിഹാരത്തില്‍ കുറവുണ്ടെങ്കില്‍ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ഇരകള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസി എടുക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
തട്ടിപ്പ് നടന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഒത്തുതീര്‍പ്പില്‍ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാന്‍ ആകൂ. തട്ടിപ്പ് നടന്നു എന്ന് തെളിയിക്കുന്ന ഒന്നും കേന്ദ്രത്തിനു ഹാജരാക്കാന്‍ ആയില്ല എന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം കൂട്ടാനുള്ള ആവശ്യം രണ്ട് പതിറ്റാണ്ടിന് ശേഷം ഉയര്‍ത്തുന്നതിന് ഒരു തൃപ്തികരമായ കാരണവും മുന്നോട്ട് വയ്ക്കാന്‍ ആയില്ലെന്നും കോടതി വ്യക്തമാക്കി.
7400 കോടി രൂപ അധിക നഷ്ട പരിഹാരം നല്‍കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here