മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടി ആപ്പ് സര്‍ക്കാര്‍. എംഎല്‍എമാര്‍ക്ക് അറുപത് ശതമാനത്തിലധികവും മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍ തുടങ്ങിയവര്‍ക്ക് നൂറ് ശതമാനത്തില്‍ അധികവുമാണ് ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തി ലോ ആന്‍ഡ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം എംഎല്‍എമാരുടെ ശമ്പളം 54,000ത്തില്‍ നിന്ന് 90,000 ആകും. കെജ്രിവാളിന്റെയും മന്ത്രിമാരുടെയും ശമ്പളം 72,000ത്തില്‍ നിന്ന് 1.7 ലക്ഷമാകും.
മുന്‍പും ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ആപ്പ് സര്‍ക്കാര്‍ ഉത്തരവുകളിറക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പല പ്രാവശ്യമായി ശമ്പളത്തില്‍
വര്‍ധനവും നടപ്പിലാക്കിയിരുന്നു. അപ്പോളാണ് വീണ്ടും വര്‍ദ്ധനവ് നടപ്പിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. ഈ നീക്കത്തിന് പിന്തുണയുമായി ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here