കോണ്‍ഗ്രസ് വിഷമം കരഞ്ഞുതീര്‍ക്കട്ടെയെന്ന പരിഹാസവുമായി എം.നൗഷാദ് എംഎല്‍എ

സഭാനടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടികളെ പരിഹസിച്ച് എം.നൗഷാദ് എംഎല്‍എ. കെ.പി.സി.സിയിലെ തമ്മിലടിയെ ഉദ്ധരിച്ചായിരുന്നു നൗഷാദിന്റെ പരിഹാസം.

പ്രതിപക്ഷം പറയുന്നത് ആരും കേള്‍ക്കുന്നില്ല. കെപിസിസിയിലും പരാതി പറയാന്‍ പറ്റുന്നില്ല. എന്നാല്‍ പുറത്തുപോയി പറഞ്ഞാലോ ജനം കൂക്കിയോടിക്കും. അതുകൊണ്ട് സഭയില്‍ അവര്‍ക്ക് പറയാനുള്ളത് പറഞ്ഞോട്ടെയെന്നും അവരുടെ വിഷമം അവര്‍ കരഞ്ഞുതീര്‍ത്തോട്ടെയെന്നും എം.പി നൗഷാദ് പറഞ്ഞു.

അതേസമയം, സുധാകരനെതിരെ കേരളത്തിലെ നേതാക്കള്‍ ഉയര്‍ത്തുന്ന പരാതികള്‍ ഗൗരവത്തില്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചുതുടങ്ങി. നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സംഘടനാകാര്യ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരിട്ട് ഇടപെടുകയാണ്. ഏറ്റവും ഒടുവിലായി ഏഴ് എം.പിമാര്‍ സുധാകരനും കെപിസിസി നേതൃത്വത്തിനുമെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News