അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോകസഭ 2 മണിവരെ നിര്‍ത്തിവച്ചു. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിന്റെ പേരില്‍ രാജ്യസഭയും 2.00 മണിവരെ നിര്‍ത്തിവച്ചു.
പാര്‍ലമെന്റിലെ ലോകസഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ അദാനി ഈ വിഷയമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. അദാനി ഓഹരി തട്ടിപ്പില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് സ്പീക്കര്‍ ലോകസഭാ നടപടികള്‍ രണ്ടു മണി വരെ നിര്‍ത്തിവച്ചത്.
രാജ്യസഭയില്‍ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ആയിരുന്നു ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് കാരണമായത്. ഭരണ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും രണ്ടുമണിവരെ നിര്‍ത്തിവച്ചു. അതേസമയം രാജ്യസഭയില്‍ ഓസ്‌കാറിനെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ഖാര്‍ഗെ രംഗത്തെത്തി. RRR മോദിയുടെ ചിത്രം എന്ന് അവകാശപ്പെടരുത് എന്നായിരുന്നു പരിഹാസം.
ഓസ്‌കാര്‍ നേട്ടം ദക്ഷിണേന്ത്യയുടെ അഭിമാനമാണെന്ന് ഖാര്‍ഗെ പരാമര്‍ശിച്ചപ്പോള്‍ രാജ്യത്തിന്റെ മൊത്തം അഭിമാന നേട്ടമാണെന്ന് തിരുത്തി എംപി ജയ ബച്ചന്‍ രംഗത്തെത്തി.
പാര്‍ലമെന്റ് സഭ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു.16 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ അദാനി ഓഹരി തട്ടിപ്പ് വിഷയം ഇരു സഭകളിലും ഉന്നയിക്കുവാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here