ഉച്ചയൂണിനൊപ്പം തക്കാളി രുചിയുള്ള മീന്‍കറി

ഉച്ചയൂണിന് സമയമായില്ലേ. തനിനാടന്‍ രുചിയില്‍ പച്ചതക്കാളി അരച്ച മീന്‍ കറി ഉണ്ടാക്കിയാലോ

ഉച്ചയൂണിന് നമ്മളില്‍ പലരും വ്യത്യസ്തമായ കറികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. പല വീടുകളിലും മീന്‍ വിഭവങ്ങള്‍ ഇല്ലാത്ത ദിവസവും ഉണ്ടാവില്ല. എങ്കില്‍ തനി നാടന്‍ രുചിയില്‍ തക്കാളികൊണ്ടൊരു മീന്‍ കറി നമുക്കൊന്ന് തയ്യാറാക്കിയാലോ. ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം.

ചേരുവകള്‍

മീന്‍ – 1/2 കിലോ (ഏതു മീന്‍ വേണമെങ്കിലും എടുക്കാം)
പച്ച തക്കാളി – 2 എണ്ണം
ഇഞ്ചി – 1 കഷണം
ചെറിയ ഉള്ളി – 3 എണ്ണം
പച്ചമുളക് – 6 എണ്ണം
കറിവേപ്പില – 4 തണ്ട്
തേങ്ങ – 1/2 മുറി
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 3/4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

1. ഒരു ചട്ടിയില്‍ മീന്‍ കഷ്ണങ്ങള്‍ എടുക്കുക.

2. ഇഞ്ചി, ചുവന്നുള്ളി, തേങ്ങ, ഒരു പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവാപ്പൊടി, ഉപ്പ് എന്നിവയില്‍ അല്പം വെള്ളം ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ നന്നായി അരച്ചെടുക്കുക. അരപ്പ് മീന്‍ കൂട്ടിലേക്ക് ഒഴിക്കുക. മിക്‌സി കഴുകിയ കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കാം.

3. പച്ച തക്കാളി ചെറുതായി നീളത്തില്‍ അരിഞ്ഞ് മീനിലേക്ക് ചേര്‍ക്കാം. പച്ചമുളകും രണ്ട് തണ്ട് കറിവേപ്പിലയും മീനിലേക്ക് ചേര്‍ക്കാം. മീന്‍ കൂട്ട് അടുപ്പില്‍ വെച്ച് പാകപ്പെടുത്തി എടുക്കാം. അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുക്കണം.

4. അരപ്പ് കുറുകി മീന്‍ വെന്തതിനുശേഷം വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് അടച്ചുവെച്ച് തീ അണയ്ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News