സംഘടനാ പണിയെടുത്തിട്ട് മതി ‘വടക്ക്-തെക്ക്’ നടക്കാനെന്ന് കെ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം

കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ട് പദയാത്ര നടത്താനുള്ള കെ.സുരേന്ദ്രന്റെ നീക്കത്തിന് തടയിട്ട് കേന്ദ്ര നേതൃത്വം. ബൂത്ത് തല കമ്മിറ്റികള്‍ ശക്തിപ്പെടുത്തിയശേഷം മതി പദയാത്ര എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പദയാത്ര എന്നതായിരുന്നു സുരേന്ദ്രന്റെ വിവരണം. പദയാത്രയോടെ പാര്‍ട്ടി നേതൃത്വവും കമ്മിറ്റികളും കൂടുതല്‍ ശക്തിപ്പെടുമെന്നതായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ ഈ വാദത്തെയൊണ് കേന്ദ്രനേതൃത്വം തള്ളിയിരിക്കുന്നത്.

കാസര്‍ക്കോട് നിന്നും തിരുവനന്തപുരം വരെ ഏപ്രില്‍-മെയ് മാസങ്ങളില്‍ പദയാത്ര നടത്താനായിരുന്നു ബിജെപി കേരള ഘടകത്തിന്റെ തീരുമാനം. എല്ലാ ജില്ലകളിലും വിമുക്തഭടന്മാര്‍, കര്‍ഷകര്‍, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും തീരുമാനിച്ചിരുന്നു. ബിജെപിയിലെ വിഭാഗീയതയാണ് പദയാത്ര വേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വത്തെ എത്തിച്ചതെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here