സിമ്പിള്‍ ടേസ്റ്റി ഇരുമ്പന്‍പുളി ജ്യൂസ്

നമ്മളില്‍ പലരും സാധാരണയായി ഇരുമ്പന്‍പുളി അച്ചാറിനോ കറിയില്‍ പുളി പടര്‍ത്താനോ വേണ്ടിയാണ് ഉപയോഗിക്കാറുള്ളത് അല്ലെ. എന്നാല്‍ വളരെ വെറൈറ്റി ആയി ഒരു ഇരുമ്പന്‍പുളി ജ്യൂസ് നമുക്ക് ഒന്ന് പരീക്ഷിച്ചാലോ. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട് കേട്ടോ വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഈ ജ്യൂസ് കുടിക്കുന്നത് ഒന്ന് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇരുമ്പന്‍ പുളി അങ്ങനെ തന്നെ ഉപയോഗിക്കാതെ അതിന്റെ സത്ത് മാത്രമെടുത്ത് ജ്യൂസ് ആക്കുന്നതാണ് കുറച്ചുകൂടി സുരക്ഷിതം. നമുക്ക് വളരെ സിമ്പിള്‍ ആയ ഈ ഇരുമ്പന്‍പുളി ജ്യൂസ് ഒന്ന് തയ്യാറാക്കിയാലോ…ചേരുവകള്‍ എന്തെന്ന് അറിയാം.

ചേരുവകള്‍

ഇരുമ്പന്‍പുളി: 6 എണ്ണം
പഞ്ചാര: 4 ടീസ്പൂണ്‍
ഇഞ്ചി: ഒരു കഷണം
ഏലക്കായ: 4 എണ്ണം

തയ്യാറാക്കുന്ന വിധം

ഇരുമ്പന്‍പുളി മിക്സിയില്‍ അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം.സിമ്പിള്‍ ഇരുമ്പന്‍പുളി ജ്യൂസ് തയ്യാര്‍. ഇപ്പോള്‍ ചൂട് കാലമായതിനാല്‍ ഈ ജ്യൂസില്‍ കുറച്ച് ഐസ് ക്യൂബ്‌സ് ഇട്ടും കുടിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News