ഉറങ്ങിക്കിടന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ച് ടിടിഇ: പിന്നീട് സംഭവിച്ചതിങ്ങനെ

സീറ്റില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ച് ടിടിഇ.ഞായറാഴ്ച അകാല്‍ തഖ്ത് എക്‌സ്പ്രസിലാണ് സംഭവം. ടിടിഇ മദ്യപിച്ചുകൊണ്ട് ട്രെയിനില്‍ എത്തുകയായിരുന്നു.

അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന അകാല്‍ തഖ്ത് എക്സ്പ്രസിന്റെ എ1 കോച്ചില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നതെന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം യാത്ര ചെയ്യുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് തടിച്ചുകൂടിയ യാത്രക്കാര്‍ മദ്യപിച്ചെത്തിയ ടിടിഇയെ പിടികൂടുകയായിരുന്നു.

ബിഹാര്‍ സ്വദേശിയായ മുന്ന കുമാറാണ് പിടിയിലായത്. ട്രെയിന്‍ മോണ്ടയില്‍ ലഖ്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിടിഇയെ ജിആര്‍പിക്ക് കൈമാറി.ടിടിഇയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News