വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം: കത്ത് അയച്ച് എസിപി

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കേസ് അന്വേഷിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി. ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എസിപി കെ സുദര്‍ശന്‍ കത്ത് നല്‍കി. കേസില്‍ വിശദമായതും ശാസ്ത്രീയവുമായ അനേഷണം വേണമെന്ന് കത്തില്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി സെക്യൂരിറ്റി ജീവനക്കാരടക്കം 170 പേരുടെ മൊഴിയെടുത്തെങ്കിലും കൃത്യമായ തെളിവ് ലഭിച്ചിരുന്നില്ല. വിശ്വനാഥന്റെ കുടുംബവും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 11 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration