കണ്ണൂരില്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കുമെന്ന് എംവി ജയരാജന്‍

സുരേഷ് ഗോപി മത്സരിക്കാന്‍ കണ്ണൂരിലേക്ക് വരുന്നത് നല്ലതാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കുമെന്നും എംവി ജയരാജന്‍ പരിഹസിച്ചു.

നേരത്തെ അമിത് ഷാ പങ്കെടുത്ത തൃശ്ശൂരിലെ റാലിയില്‍ തൃശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ മത്സരിക്കാനുള്ള താല്‍പ്പര്യം സുരേഷ് ഗോപി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കേരളം മോദി എടുക്കുമെന്നും സുരേഷ് ഗോപി പ്രസംഗിച്ചിരുന്നു. ‘ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ’ എന്നായിരുന്നു തൃശൂരില്‍ മത്സരിക്കാനുള്ള അവകാശവാദം സുരേഷ് ഗോപി പ്രഖ്യാപിച്ചത്. ‘കണ്ണൂര്‍ തരൂ എനിക്ക് ഞാന്‍ തയ്യാറാണെ’ന്നും റാലിയില്‍ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ മറുപടി എന്ന നിലയിലാണ് സുരേഷ് ഗോപി കണ്ണൂരില്‍ വന്ന് മത്സരിക്കുന്നത് നല്ലതാണെന്ന് എംവി ജയരാജന്‍ പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News