അത് പറയാന്‍ സ്പീക്കര്‍ക്ക് എന്തവകാശമെന്ന് വിഡി സതീശന്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന എംഎല്‍എമാര്‍ തോറ്റുപോകുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

പ്രതിപക്ഷ എംഎല്‍എമാരെ പേരെടുത്ത് വിളിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞ സ്പീക്കറുടെ നടപടിയാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

മുഖം മറക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ഇത് ജനങ്ങള്‍ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തിയായിരുന്നു സ്പീക്കറുടെ വിമര്‍ശനം. ‘എല്ലാവരും ചെറിയ മാര്‍ജ്ജിനിലാണ് ജയിച്ചത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. വെറുതെ ഇമേജ് മോശമാക്കണ്ട. പതിനാറാം സഭയില്‍ വരേണ്ടതാണ്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഷാഫി അടുത്ത തവണ തോല്‍ക്കും’എന്നായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ താക്കീത് നല്‍കിയത്.

സ്പീക്കറുടെ ഈ പരാമര്‍ശത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സ്പീക്കര്‍ കസേരയില്‍ ആണ് ഇരിക്കുന്നതെന്ന് ഷംസീര്‍ മറന്ന് പോകുന്നു. ഡയസില്‍ കയറിയും കസേര മറിച്ചിട്ടും ആയിരുന്നില്ല പ്രതിപക്ഷ പ്രതിഷേധമെന്നും വി.ഡി സതീശന്‍ സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News