സംസ്ഥാനത്ത് മാലിന്യസംസ്‌കരണം കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി. മാലിന്യം അളവില്‍ കൂടുതല്‍ കൂടുന്നുവെന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മികച്ച സംവിധാനങ്ങള്‍ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനെയും കോടതി പരാമര്‍ശിച്ചു. മൂന്നാറില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വല്ലാതെ കുന്നുകൂടുകയാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ മാലിന്യസംസ്‌കരണം കാര്യക്ഷമമാകുന്നില്ലെന്നും ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് കോടതിക്കു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തിയതിയും ഇന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here