മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ്

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ. ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് പറഞ്ഞു. ബ്രഹ്മപുരത്ത് ഇപ്പോഴും അഗ്നിരക്ഷാ യൂണിറ്റുകളുണ്ട്. നേരത്തെ പ്രവർത്തനം നടത്തിയവരിൽ പകുതി ഉദ്യോഗസ്ഥർ ബ്രഹ്മപുരത്ത് ഇപ്പോൾ ഉണ്ടെന്നും കളക്ടർ പറഞ്ഞു.

സംസ്ഥാനത്ത് മാലിന്യസംസ്‌കരണം കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാലിന്യം അളവില്‍ കൂടുതല്‍ കൂടുന്നുവെന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മികച്ച സംവിധാനങ്ങള്‍ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനെയും കോടതി പരാമര്‍ശിച്ചു. മൂന്നാറില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വല്ലാതെ കുന്നുകൂടുകയാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ മാലിന്യസംസ്‌കരണം കാര്യക്ഷമമാകുന്നില്ലെന്നും ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News