ഐഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ക്രാഷ് കോഴ്സില്‍ താലിബാന്‍ സംഘം പങ്കെടുത്തേക്കുമെന്ന് സൂചനകള്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘ഇമ്മേഴ്സിംഗ് വിത്ത് ഇന്ത്യന്‍ തോട്ട്സ്’ എന്ന വിഷയത്തില്‍ കോഴിക്കോട് ഐഐഎം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ക്രാഷ് കോഴ്സില്‍ താലിബാന്‍ സംഘം പങ്കെടുക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താലിബാന്‍ പ്രതിനിധികള്‍ നേരിട്ട് രാജ്യത്തെത്തില്ല. എന്നാല്‍ ഓണ്‍ലൈനായി താലിബാന്‍ പങ്കെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
നിരവധി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉന്നത പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, എക്‌സിക്യൂട്ടീവുകള്‍, സംരംഭകര്‍ എന്നിവരടങ്ങുന്ന മുപ്പതോളം പേരാണ് നാല് ദിവസത്തെ കോഴ്‌സില്‍ പങ്കെടുക്കുന്നത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന കോഴ്‌സ് ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്‌കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയടക്കം പഠിക്കാനുള്ള അവസരമൊരുക്കും. ഇന്ത്യയുടെ ആവാസവ്യവസ്ഥ, ഉള്‍ക്കാഴ്ചകള്‍, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം, സാംസ്‌കാരിക പൈതൃകം, നിയമപരവും പാരിസ്ഥിതികവുമായ ഭൂപ്രകൃതി, ബിസിനസ്സ് സാധ്യതകള്‍ എന്നിവയെക്കുറിച്ച് നേരിട്ട് കാണാനും പഠിക്കാനും സഹായിക്കുന്നു. ഓണ്‍ലൈനായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
നാനാത്വത്തിലെ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് കോഴ്സിന്റെ സംഗ്രഹത്തില്‍ പറയുന്നുണ്ട്. ഇത് പുറത്ത് നിന്നുള്ളവര്‍ക്ക് വിചിത്രമായി തോന്നാം. ഈ പ്രോഗ്രാം വിദേശ രാജ്യത്ത് നിന്നുള്ളവര്‍ക്ക് രാജ്യത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാനും ഇന്ത്യയിലെ വ്യവസായത്തെക്കുറിച്ച് ബോധവാന്മാരാകാനും സഹായിക്കുമെന്നുമെന്നാണ് കോഴ്‌സിനെപ്പറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 2021 ല്‍ താലിബാന്‍ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷവും ഇത്തരം കോഴ്‌സില്‍ അവര്‍ പങ്കെടുത്തിരുന്നു എന്നും അധികൃതര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here