കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം, 9 പേര്‍ക്ക് പരുക്ക്

ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ പരുക്കേറ്റവരുമായിപ്പോയ ആംബുലന്‍സ് മറ്റൊരു കാറിലിടിച്ചും അപകടമുണ്ടായി.

പരുക്കേറ്റവരില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുമായിപ്പോയ ആംബുലന്‍സ് ആണ് മറ്റൊരു അപകടത്തില്‍പ്പെട്ടത്. മരിച്ച അഞ്ച് പേരില്‍ നാല് പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്.

കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ അംബേദ്കര്‍ നഗറിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിത വേഗത്തിലെത്തിയ മറ്റൊരു കാര്‍ പാഞ്ഞുവന്നിടിക്കുകയായിരുന്നു. അപടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News