ബിജെപി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന ഹര്‍ജിയില്‍, എന്താണ് അടിയന്തിരമെന്ന് സുപ്രീംകോടതി

ബിജെപി എംഎല്‍എക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന കര്‍ണ്ണാടക ലോകായുക്തയുടെ ഹര്‍ജിയില്‍ എന്ത് അടിയന്തിരമെന്ന ചോദ്യവുമായി സുപ്രീംകോടതി. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അരവിന്ദ് കുമാര്‍, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ എന്താണ് അടിയന്തരമെന്നാണ് കോടതി ചോദിച്ചത്.

ഇതിലെന്താ അത്യാവശ്യം? മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാണോ പ്രശ്‌നം? എത്രയും വേഗം ലിസ്റ്റ് ചെയ്യൂ എന്നായിരുന്നു കോടതി പറഞ്ഞത്. ഹൈക്കോടതി വിവേചനാധികാരം പ്രയോഗിച്ചു എന്നും കോടതി വ്യക്തമാക്കി. എത്രയും വേഗം ലിസ്റ്റ് ചെയ്യുമെന്ന് ബെഞ്ച് പറഞ്ഞെങ്കിലും തീയതി വ്യക്തമാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

എംഎല്‍എ വിരൂപാക്ഷപ്പ മാദലിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് കര്‍ണാടക ലോകായുക്ത സുപ്രീം കോടതിയെ സമീപിച്ചത്. വിരൂപാക്ഷപ്പ ചെയര്‍മാനായ കമ്പനിയുടെ ഓഫീസില്‍ വെച്ച് മകന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് കോടതി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്താണ് ഹര്‍ജി. കര്‍ണാടക സോപ്പ് ആന്‍ഡ് ഡിറ്റര്‍ജന്റ് ഫാക്ടറിക്ക് (കെഎസ്ഡിഎല്‍) രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കാന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ എംഎല്‍എയുടെ മകനായ പ്രശാന്ത് മാദലിനെ  ലോകായുക്ത പിടികൂടിയത്. സംസ്ഥാന അക്കൗണ്ട്സ് വകുപ്പിന്റെ ജോയിന്റ് കണ്‍ട്രോളറാണ് പ്രശാന്ത്.

മാര്‍ച്ച് ഏഴിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി. ജസ്റ്റിസ് കെ നടരാജന്‍ വിരൂപാക്ഷപ്പയ്ക്ക് ജാമ്യം അനുവദിച്ചത്. എംഎല്‍എ.യോട് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ചായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് കര്‍ണ്ണാടക ലോകായുക്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ മാര്‍ച്ച് നാലിന് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മാദല്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൈക്കൂലി വാങ്ങിയതിന് ബെംഗലൂരു പ്രത്യേക കോടതി പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിരൂപാക്ഷപ്പ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News