സാക്ഷരതയുടെ കാര്യത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയെന്ന് മുഖ്യമന്ത്രി

സാക്ഷരതയുടെ കാര്യത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൈപുണ്യ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൂര്‍ണ്ണ തോതില്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് മാത്രമേ വിജ്ഞാന വികസനം സാധ്യമാവുകയുള്ളു. ജനകീയ ഇടപെടലിലൂടെയാണ് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചത്.സാക്ഷരതയില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേരള സാക്ഷരതാ മിഷന്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഇതിനായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ തയ്യാറാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News