മിനിയുടെ ഹാച്ച് കൂപ്പർ എസ്ജെസിഡബ്ല്യു കാർ സ്വന്തമാക്കി നടൻ അർജുൻ അശോകൻ

ഇന്ത്യൻ ചലച്ചിത്ര അഭിനേതാക്കൾക്കിടയിൽ ഏറെ പ്രശസ്തമായ കാറാണ് മിനി കൂപ്പർ. ഇപ്പോഴിതാ പുതിയ മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുകയാണ് നടൻ അർജുൻ അശോകൻ. മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ്ജെസിഡബ്ല്യു ആണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. ഫോക്സ്‌വാഗൻ വെർട്യൂസ് നേരത്തെ അർജുൻ വാങ്ങിയിരുന്നു. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം അർജുൻ പങ്കുവച്ചിട്ടുണ്ട്.

കൂപ്പർ എസിനെ കൂടുതൽ സ്പോർട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. കൂപ്പർ എസിന്റെ അടിസ്ഥാന വില ആരംഭിക്കുന്നത് ഏകദേശം 42 ലക്ഷം രൂപയിൽ ആണ്. ബ്ലാക്ക് നിറത്തിലുള്ള സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. മഞ്ജു വാര്യർ, മോഹൻലാൽ, ജോജു ജോർജ്, ഫഹദ് ഫാസിൽ തുടങ്ങിയവരും മിനി കൂപ്പർ സ്വന്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News