ഹെലികോപ്റ്ററില്‍ തൂങ്ങി നേടിയ ലോക റെക്കോഡ്

അത്ഭുതം ജനിപ്പിക്കുന്ന പലപല അഭ്യാസപ്രകടനങ്ങളും നാം സാമൂഹ്യമാധ്യമങ്ങളിലൂടെ കാണാറുണ്ട്. കണ്ടുകഴിഞ്ഞാല്‍ അമ്പമ്പോ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍വച്ചുപോകുന്ന തരം അഭ്യാസപ്രകടനങ്ങള്‍. ഇപ്പോഴിതാ അത്തരത്തിലൊരു പ്രകടനം ലോകറെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് സ്‌കിഡില്‍ പിടിച്ച് പുള്‍ അപ് എടുത്താണ് ഈ അപൂര്‍വ്വ ലോക റെക്കോഡ് നേട്ടം. അര്‍മേനിയയില്‍ സ്വദേശി അത്ലറ്റ് ഹമസാപ് ഹ്ലോയാന്‍.

ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ പുള്‍ അപ് എടുത്ത വ്യക്തി എന്ന റെക്കോഡാണ് ഹമസാപ് സ്വന്തമാക്കിയത്. അതും ഒന്നും രണ്ടുമല്ല, 32 പുള്‍ അപുകള്‍. അര്‍മേനിയയുടെ തലസ്ഥനമായ യെരവാനിലായിരുന്നു ഈ റെക്കോഡ് പ്രകടനം. ഇതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

നിരവധിപ്പേരാണ് വീഡിയോ ഏറ്റെടുത്തത്. അപകടസാധ്യത നിറഞ്ഞ ഇത്തരം പ്രകടനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നാണ് ചിലരുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News