‘മതനിരപേക്ഷകോണ്‍ഗ്രസുകാര്‍ വായിക്കാന്‍’, മന്ത്രി റിയാസിന്റെ കുറിപ്പ് ശ്രദ്ധേയം

അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ സിപിഐഎമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും ആക്രമിക്കാന്‍ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാര്‍ത്ഥത ഈ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിജെപിയില്‍ പോകാതെ നോക്കാന്‍ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കിരണ്‍ കുമാര്‍ റെഡ്ഡിയുടെ ബിജെപി പ്രവേശനം തടയാനും, പറ്റുമെങ്കില്‍ മതനിരപേക്ഷ ചേരിയില്‍ ഉറച്ചുനിര്‍ത്താനുമുള്ള എന്തെങ്കിലും ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ആര്‍എസ്എസ്’ മനസ്സില്ലാത്ത
മതനിരപേക്ഷകോണ്‍ഗ്രസുകാര്‍ വായിക്കാന്‍, സ്‌നേഹത്തോടെ..
-പി.എ മുഹമ്മദ് റിയാസ്-

അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഢി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചിരിക്കുകയാണ്. അണ്ടര്‍-22 സംസ്ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ കിരണ്‍ റെഡ്ഢി ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് മാധ്യമ വാര്‍ത്തകള്‍.

കേരളത്തിലെ സിപിഐഎമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും ആക്രമിക്കാന്‍ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാര്‍ത്ഥത
ഈ മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ബിജെപിയില്‍ പോകാതെനോക്കാന്‍ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എസ്എം കൃഷ്ണ (കര്‍ണാടക)
ദിഗംബര്‍ കാമത്ത് (ഗോവ)
വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്)
എന്‍ഡി തിവാരി (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു (അരുണാചല്‍ പ്രദേശ് ),
ബിരേന്‍ സിംഗ് ( മണിപ്പൂര്‍),
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (പഞ്ചാബ്)
എന്നീ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രായ്ക്കുരാമാനം ബിജെപിയിലേക്ക് പോയകാര്യം മറന്നിട്ടുപറയുന്നതല്ല ഇക്കാര്യം.
ബിജെപി വിരുദ്ധ ചേരി ദുര്‍ബലമാവരുത് എന്നതിനാല്‍ പറയേണ്ടിവരുന്നതാണ്.

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ദുഃഖിച്ചവരാണ് ഞങ്ങള്‍.
എന്നാല്‍ 2018 ല്‍ ത്രിപുരയില്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട് ബിജെപിയാണ് അധികാരത്തില്‍ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോല്‍വിയില്‍ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോണ്‍ഗ്രെസ്സുകാരുടെയും രാഷ്ട്രീയ നിലപാട് .
മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോള്‍ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാല്‍ നേമത്ത് ഞങ്ങള്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോള്‍ തുള്ളിച്ചാടാന്‍ നിങ്ങളില്‍ സന്തോഷം കണ്ടില്ല.

ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം.

കിരണ്‍ കുമാര്‍ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും,പറ്റുമെങ്കില്‍ മതനിരപേക്ഷ ചേരിയില്‍ ഉറച്ചുനിര്‍ത്താനുമുള്ള എന്തെങ്കിലും ഇടപെടല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News