കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനകീയ പ്രതിരോധ ജാഥയേയും സ്വീകരണത്തേയും മഹോത്സവമായി ജനങ്ങള്‍ കാണുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് മുതലാളിത്ത വ്യവസ്ഥിതിക്കെതിരെയാണ്. ജനങ്ങളാണ് എല്ലാത്തിന്റേയും അവസാന വാക്ക് എന്ന് മുന്നില്‍ കണ്ട് മുന്നോട്ട് പോകുമെന്നും ജനങ്ങള്‍ക്ക് മാതൃകയാകും വിധം പാര്‍ട്ടി കേഡര്‍മാര്‍ മാറണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അദാനിയേയും അംബാനിയേയും ദത്തെടുത്തപ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തിലെ അതിദരിദ്രരെ ദത്തെടുത്തുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് പറ്റുന്ന തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും. പാര്‍ട്ടി നിലപാടുകള്‍ അനുസരിച്ച് തെറ്റുകള്‍ തിരുത്തണം. പാര്‍ട്ടിക്ക് നടപടി എടുക്കുന്നതില്‍ ഉള്‍ഭയമില്ല. ജാഥ കടന്നുവന്ന വഴിയില്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത നിരവധി പേര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here