അയാള്‍ എനിക്ക് വിഷം നല്‍കി; തന്റെ ആ അവസ്ഥയുടെ കാരണം വെളിപ്പെടുത്തി പൊന്നമ്പലം

ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ താരം പൊന്നമ്പലം. അടുത്തിടെയാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. സഹപ്രവര്‍ത്തകരോടടക്കം അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിരുന്നു. ബന്ധുവും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നല്‍കിയത്.

Ponnambalam (Bigg Boss Tamil 2) Age, Wife, Children, Family, Biography &  More » StarsUnfolded

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. അസുഖവും സാമ്പത്തിക പ്രയാസവും കാരണം ഇരുപതിലേറെ തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രയാസം കാരണം താരം പലരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ താരത്തെ സഹായിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലണ് താരം.

ഈ സമയത്ത് ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്പലം ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

താന്‍ ആശുപത്രിയില്‍ ആയപ്പോള്‍ ഓപ്പറേഷനും മറ്റും നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ എത്തുകയും സഹായിക്കുകയും ചെയ്തു. അജിത്ത്, വിജയ്, വിക്രം ഇവരൊന്നും തന്റെ അവസ്ഥയില്‍ എന്നെ വിളിച്ച് അന്വേഷിച്ചില്ല. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല ഒന്ന് വിളിച്ച് സുഖമാണോ എന്ന് അന്വേഷിക്കുമെന്നാണ് കരുതിയത്.

Ponnambalam: The greats of the film industry who helped me - time.news -  Time News

താന്‍ മദ്യപിച്ചും, ലഹരി ഉപയോഗിച്ചും എന്റെ വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയത്. എന്നാല്‍ ഞാന്‍ അത്തരക്കാരനല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കല്‍ അയാള്‍ എന്തോ വിഷം എനിക്ക് എനിക്ക് ബിയറില്‍ കലക്കി തന്നു.

ആദ്യം അയാളാണ് ഇത് ചെയ്‌തതെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ എനിക്ക് രസത്തിലും കലക്കിത്തന്നു. എന്റെ വീടിന് മുന്നില്‍ കൂടോത്രം പോലെ എന്തോ ചെയ്തു, ഇതെല്ലാം എന്റെ ആരോഗ്യത്തെ ബാധിച്ചു.

ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഒപ്പം ജോലി ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്. ഞാന്‍ നല്ല നിലയില്‍ എത്തിയതും. നന്നായി ജീവിക്കുന്നതും ഒക്കെ അയാള്‍ക്ക് സഹിച്ചില്ല. അതിന്റെ അസൂയയില്‍ ചെയ്തതാണ് ഇതൊക്കെ – പൊന്നമ്പലം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News