“ബ്രഹ്മപുരം, അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്”

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഒരുകൂട്ടം മാധ്യമങ്ങളും ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ അജണ്ടയില്‍ ബന്ധിച്ചാണ് അവതരിപ്പിച്ചത്. എന്നാല്‍ നാട് അഭിമുഖീകരിച്ച ഒരു ദുരന്തം എന്ന നിലയില്‍ ബ്രഹ്മപുരത്ത് സംഭവിച്ച ദുരന്തം ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും ക്രിയാത്മകമായ മാലിന്യസംസ്‌കരണം ഉള്‍പ്പെടെ നടക്കേണ്ടതുണ്ടെന്നും പൊതുവികാരവും ഉയര്‍ന്ന് വന്നിട്ടുണ്ട്.

ബ്രഹ്മപുരത്തെ വര്‍ഷങ്ങളുടെ പഴക്കമുള്ള മാലിന്യ കൂമ്പാരത്തിന് തീപിടിച്ചപ്പോള്‍ കനത്തപുക പരിസരപ്രദേശങ്ങളിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. കുറ്റപ്പെടുത്തലിന്റെയും വിമര്‍ശനങ്ങളുടെയും രാഷ്ട്രീയചൂടും പുകമറയും കൂടി ഇതിനൊപ്പം കേരളത്തെ വലയം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ എത്രയും വേഗം തീകെടുത്താനും പുകശമിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമകരമായൊരു ജോലി ഈ കോലാഹലങ്ങള്‍ക്കിടയിലും കൃത്യമായൊരു ആസൂത്രണത്തോടെ നടന്നിരുന്നു. രാവും പകലും ഊണും ഉറക്കവുമില്ലാതെ കൊച്ചിയെ പഴയകൊച്ചിയാക്കി മാറ്റിയെടുക്കാന്‍ പോരാടിയ ദൗത്യസംഘത്തില്‍ കേരള ഫയര്‍ഫോഴ്‌സിന്റെ സേവനം മറക്കാന്‍ കഴിയുന്നതല്ല. കേരളം ഒരുപക്ഷെ ഇതിന് മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത മുന്‍അനുഭവപരിചയമില്ലാത്ത ദൗത്യത്തിലാണ് ബ്രഹ്മപുരത്ത് ഫയര്‍ഫോഴ്‌സ് പങ്കാളികളായത്.

തീകെടുത്തുന്നതിലും പുക അണയ്ക്കുന്നതിലും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കാഴ്ചവച്ച ത്യാഗസന്നദ്ധതയും ആത്മാര്‍ത്ഥയും കൈയ്യടിയോടെയാണ് അംഗീകരിക്കപ്പെടേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊച്ചിയില്‍ നിഷ്‌ക്രിയമായിരുന്നു എന്ന നിലയില്‍ ബ്രഹ്മപുരം വിഷയത്തെ അവതരിപ്പിക്കുന്നവര്‍ക്ക് മറുപടിയാകുന്നുണ്ട് ഫയര്‍ഫോഴ്‌സ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍. അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത് എന്ന കുറിപ്പോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത ജോലിയുടെ നേര്‍സാക്ഷ്യമാകുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട് ഫയര്‍ഫോഴ്‌സിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News