ഗൂഗിള്‍ ട്രാന്‍സിലേറ്ററിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ട്രാന്‍സിലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതല്‍ ചിത്രങ്ങളിലെ എഴുത്തും ട്രാന്‍സിലേറ്റ് ചെയ്യാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . ഇതിനായി ഗൂഗിള്‍ ട്രാന്‍സിലേറ്റ് വെബ്ബില്‍ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചിത്രങ്ങളിലെ എഴുത്ത് 132 ഭാഷകളില്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ സാധിക്കും. ചിത്രങ്ങളിലെ എഴുത്ത് ട്രാന്‍സിലേറ്റ് ചെയ്യുന്നതിനായി ഇമേജ് ടാബില്‍ ക്ലിക്ക് ചെയ്യണം. അതിനു ശേഷം ജെപിജി, ജെപിഇജി, പിഎന്‍ജി ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. അപ്ലോഡ് ചെയ്ത ഉടനെ ചിത്രത്തിലെ എഴുത്തിന്റെ ഭാഷ ട്രാന്‍സിലേറ്റര്‍ തിരിച്ചറിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here