ഡിപ്രെഷൻ നിസ്സാരമായി കാണേണ്ട; ചികിൽസിച്ചില്ലെങ്കിൽ കൈവിട്ടുപോകും

വിഷാദത്തിന് പിന്നിലെ അപ്രതീക്ഷിത ഉറവിടം കണ്ടെത്തി പുതിയ പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. വീക്കം ചില രോഗികളുടെ തലച്ചോറില്‍ വിഷാദരോഗത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

വിഷാദവും അതിന്റെ ലക്ഷണങ്ങളും വ്യത്യസ്ത ആളുകള്‍ക്ക് ഒരുപോലെയാകണമെന്നില്ല. അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇതൊരു അപകട ഘടകമാണ്.

അസുഖമോ പരിക്കുകളോ ഉണ്ടാകുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന സ്വാഭാവിക പ്രതികരണമാണ് വീക്കം. ഇത് ശരീരത്തിന്റെ പ്രതിരോധ രീതിയാണ്. വീക്കത്തെ ലക്ഷ്യംവയ്ക്കുന്നതും ചികിത്സിക്കുന്നതും വിഷാദത്തെ കൃത്യമായി പരിചരിക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ചില രോഗികളില്‍ കോശജ്വലന പ്രക്രിയ വിഷാദത്തിന് കാരണമായേക്കാം. ഏകദേശം 30 ശതമാനം വിഷാദരോഗികളിലും വീക്കം കൂടുതലായിരിക്കുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News