കെസി വേണുഗോപാലിന്റെ മധ്യസ്ഥതയിലും വാക്‌പേര് തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പുറത്ത് ഉന്നയിച്ച വിമര്‍ശനം യോഗത്തിലും ആവര്‍ത്തിച്ച് എംകെ രാഘവനും കെ മുരളീധരനും. സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന ശക്തമായ വിമര്‍ശനവും ഇരുവരും യോഗത്തില്‍ ഉന്നയിച്ചു. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നതോടെ പോരാടാന്‍ ഉറച്ചായിരുന്നു കെ.സുധാകരനും യോഗത്തില്‍ സംസാരിച്ചത്. എംപിമാര്‍ അച്ചടക്കം ലംഘിക്കാന്‍ ശ്രമിച്ചെന്ന വാദത്തില്‍ സുധാകരനും ഉറച്ചു നിന്നു. അച്ചടക്കലംഘനം ആരോപിച്ച് കെ മുരളീധരനും എംകെ രാഘവനും കത്തയച്ചതിന്റെ ന്യായീകരണം കൂടിയായി യോഗത്തിലെ സുധാകരന്റെ നിലപാട്.

നേരത്തെ സുധാകരനും കെപിസിസി നേതൃത്വത്തിനും എതിരെ പരാതിയുമായി ഏഴ് എംപിമാര്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. കെ മുരളീധരനും എംകെ രാഘവനും എതിരെ സുധാകരന്‍ അച്ചടക്ക നോട്ടീസ് അയച്ചതാണ് കോണ്‍ഗ്രസില്‍ പുകഞ്ഞിരുന്ന തീ ആളിക്കത്തിച്ചത്. ഈ വിഷയത്തിന് പുറമെ തീരുമാനങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല, സുധാകരന്‍ ഏകപക്ഷീയമായ പുന:സംഘടനയുമായി മുന്നോട്ടുപോകുന്നു, നേതൃത്വം നിഷ്‌ക്രിയമാണ് തുടങ്ങിയ ഗൗരവമുള്ള പരാതികളാണ് എംപിമാര്‍ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇതോടെയാണ് നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സംഘടനാകാര്യ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ േേയാഗം വിളിച്ചത്. ഏറ്റവും ഒടുവിലായി ഏഴ് എം.പിമാര്‍ സുധാകരനും കെപിസിസി നേതൃത്വത്തിനുമെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ നേരിട്ട് രംഗത്ത് വന്നതാണ് അടിയന്തിര ഇടപെടല്‍ നടത്താന്‍ കെസി വേണുഗോപാലിനെ പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News