ലിവര്‍പൂള്‍ സൂപ്പര്‍ താരത്തിന്റെ വില്ലയില്‍ മോഷണം

ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലായുടെ വില്ല കൊള്ളയടിച്ചു. സലയുടെ കെയ്റോയിലുള്ള വില്ലയിലാണ് മോഷണം നടന്നതെന്ന് ഈജിപ്ത് പൊലീസ് വ്യക്തമാക്കി. വീട്ടിലെ കേബിള്‍ ടി.വി റിസീവറുകള്‍ മോഷണം പോയതായും മോഷണം നടക്കുമ്പോള്‍ വില്ലയില്‍ ആരും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കെയ്റോ നഗരത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ടാഗമോവയിലാണ് സലയുടെ വില്ല സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയാണെന്നും, കുറ്റവാളികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഈജിപ്ത് ഫുട്ബോള്‍ ടീം നായകന്‍ കൂടിയായ സല അടുത്ത ആഴ്ച വീട്ടിലേക്ക് വരാനിരിക്കുന്നതിനിടെയാണ് മോഷണം നടന്നത്. മാര്‍ച്ച് 24-ന് നടക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിനായാണ് താരം എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News