പോക്‌സോ കേസ് പ്രതിക്ക് 50 വര്‍ഷം തടവും പിഴയും

പോക്‌സോ കേസില്‍ പ്രതിയ്ക്ക് 50 വര്‍ഷം തടവും പിഴയും ശിക്ഷ. കോട്ടയം കോരുത്തോട് സ്വദേശി സാബുവിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 50 വര്‍ഷം തടവിനു പുറമെ എഴുപത്തിയയ്യായിരം രൂപ പിഴ നല്‍കാനും വിധി പ്രസ്താവത്തിലുണ്ട്.

പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 6 വര്‍ഷം അധിക തടവ് അനുഭവിക്കണം.2018ല്‍ മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News