മുഖക്കുരു ഇല്ലാതാക്കാൻ ആവണക്കെണ്ണ; ട്രൈ ചെയ്യൂ

മുഖക്കുരു കുറയ്ക്കാൻ ആവണക്കെണ്ണ കിടിലൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ.
ആദ്യം വെള്ളം നല്ലതു പോലെ ചൂടാക്കുക. അതു കഴിഞ്ഞ് മുഖത്ത് നല്ലതുപോലെ ആവി പിടിയ്ക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ആവി പിടിക്കുമ്പോള്‍ മുഖത്തെ സുഷിരങ്ങള്‍ എല്ലാം തന്നെ തുറന്ന് വരുന്നു.

അതുകഴിഞ്ഞ് ആവണക്കെണ്ണ ഉപയോഗിക്കണം. മുഖത്ത് വൃത്താകൃതിയില്‍ കൈകൊണ്ട് സാവധാനം ആവണക്കെണ്ണ മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കണം. 10 മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം, നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനു ശേഷം, അല്‍പം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. അത് ചര്‍മ്മം ഡ്രൈ ആവാതെ സൂക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News