വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ഇത്തവണ പതിനായിരം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്.
ടീം അംഗങ്ങളില്‍ നിന്ന് ഏകദേശം പതിനായിരം പേരെ കുറയ്ക്കണമെന്ന് കരുതുന്നു. ഇതുവരെ നികത്തിയിട്ടില്ലാത്ത 5,000 ഒഴിവുകള്‍ നികത്തേണ്ടതില്ലെന്നും തീരുമാനിച്ചു.’- മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
നാല് മാസം മുന്‍പ് 11,000 പേരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. ലോകത്തെ വന്‍കിട ടെക് കമ്പനികളില്‍ വലിയ രീതിയിലുള്ള പിരിച്ചുവിടലാണ് ഇപ്പോള്‍ നടക്കുന്നത്.
2022 നവംബറില്‍ ഫെയ്‌സ്ബുക്ക് ഏറ്റവും വലിയ പിരിച്ചുവിടലിനായിരുന്നു സാക്ഷ്യംവഹിച്ചത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നിവയിലും സമാനമായ വെട്ടിക്കുറച്ചിലുകള്‍ കണ്ടിരുന്നു. പിരിച്ചുവിടലുകള്‍ക്ക് കാരണം കമ്പനികള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം ആണെന്നാണ് ടെക് കമ്പനികള്‍ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here