നായയുടെ കുര സഹിച്ചില്ല; ജീവനോടെ കുഴിച്ചുമൂടി അയല്‍വാസി; ഒടുവില്‍ സംഭവിച്ചത്

വീട്ടില്‍ നായകളെ വളര്‍ത്തുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചിലര്‍ക്ക് വളര്‍ത്തുനായകളെ വളര്‍ത്തുന്നത് വളരെ ഇഷ്ടമാണെങ്കില്‍ ചിലര്‍ക്ക് വളര്‍ത്തുനായ്ക്കളെ ഇഷ്ടമേയല്ല. അത്തരത്തില്‍ വളര്‍ത്തുനായ്ക്കളെ ഇഷ്ടമല്ലാത്ത അയല്‍വാസി നടത്തിയ ഒരു ക്രൂര സംഭവമാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവരുന്നത്.

ബ്രസീലിലെ പ്ലാനുറ മുനിസിപ്പാലിറ്റിയില്‍ വളര്‍ത്തുനായയുടെ കുര സഹിക്കാനാകാതെ നായയെ ജീവനോടെ അയല്‍വാസി കുഴിച്ചുമൂടി. രാത്രി നായ നിര്‍ത്താതെ കുരച്ചതിനാല്‍ നായയെ പൂന്തോട്ടത്തില്‍ കുഴിയുണ്ടാക്കി ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു.

അയല്‍വാസിയുടെ നൈന എന്ന നായയെ കുഴിച്ചിട്ടത് താനാണെന്ന് 82 കാരിയായ സ്ത്രീ പൊലീസിനോട് സമ്മതിച്ചതായി ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ചെയ്ത കാര്യത്തില്‍ സ്ത്രീക്ക് ഒട്ടും കുറ്റബോധമില്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

തോട്ടത്തിലെത്തിയ നായയുടെ ഉടമ തോട്ടത്തില്‍ മണ്ണ് ഇളകിക്കിടന്നത് കണ്ടതോടെയാണ് സംശയമുണ്ടായത്. ഉടനെ അവിടെ കുഴിച്ച് നായയെ ജീവനോടെ തന്നെ പുറത്തെടുക്കുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പാണ് അയല്‍വാസി നായയെ കുഴിച്ചുമൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News