ഇന്ന് ഡിന്നറിന് പകരം ഒരു ഹെല്‍ത്തി മത്തങ്ങ ജ്യൂസ് ആയലോ ?

രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ജ്യൂസുകള്‍ കുടിക്കുന്നവര്‍ ധാരാളമാണ്. രാത്രിയില്‍ ചോറും മറ്റും കഴിക്കുന്നതിനേക്കാള്‍ വളരെ നല്ലത് ഹെല്‍ത്തി ആയിട്ടുള്ള  മത്തങ്ങ ജ്യൂസ് കുടിക്കുന്നത് തന്നെയാണ്. ഹെല്‍ത്തി മത്തങ്ങ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മത്തങ്ങ – 1/4 കിലോഗ്രാം
ഏലക്ക – 2
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
തണുത്ത പാല്‍ – 2 ഗ്ലാസ്സ്
മില്‍ക്ക് മെയ്ഡ് /പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍
നട്ട്‌സ് – കുറച്ച്

തയാറാക്കുന്ന വിധം

മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് 1/4 ഗ്ലാസില്‍ താഴെ വെള്ളം ഒഴിച്ച് പഞ്ചസാരയും ഏലക്കയും ഇട്ട് 8-10 മിനിറ്റ് വരെ വേവിക്കുക.

ചൂടാറിയതിനുശേഷം മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് മത്തങ്ങ,പാല്‍,പഞ്ചസാര, പാല്‍പ്പൊടി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് നട്ട്‌സ് നുറുക്കി അതിന്റെ മുകളില്‍ ഇട്ടുകൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News