ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് ‘സീരിയല്‍ കിസ്സര്‍’

‘സീരിയല്‍ കിസ്സര്‍’ ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറില്‍ ജാമുയി ജില്ലയില്‍ മാര്‍ച്ച് പത്തിനാണ് സംഭവം. ആരോഗ്യപ്രവര്‍ത്തക ജാമുയി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയെ ആശുപത്രി മതില്‍ ചാടിക്കടന്ന് എത്തിയ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു .

ഇത്തരം സംഭവം മുമ്പും ബിഹാറില്‍ ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിമിഷനേരത്തിനുള്ളില്‍ ചുംബിച്ച് ഓടിപ്പോകുകയാണ് അജ്ഞാതന്റെ പതിവ്. നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അജ്ഞാതനെ പിടികൂടാനായിട്ടില്ല.

‘അയാള്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് അയാളെ അറിയില്ല. ഞാന്‍ എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയത്? ഞാന്‍ എതിര്‍ക്കാന്‍ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. പക്ഷേ, അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയുടെ മതിലുകള്‍ ഉയരമില്ലാത്തതാണ്. അവിടെ മുള്ളുവേലി കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കണമെന്ന് അധികാരികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.’- ആജ് തക് ചാനലിന് നല്‍കിയ പ്രസ്താവനയില്‍ യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News