അന്തരീക്ഷം ചുട്ടുപൊള്ളുകയാണ്. വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഉത്തമം. സ്‌കൂളിൽ പോയി പഠിച്ചും കളിച്ചുമൊക്കെ തളർന്നുവരുന്ന കുട്ടിക്കൂട്ടത്തിന് നൽകാൻ സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
തണ്ണിമത്തന്‍- മിന്റ് സ്മൂത്തി
വേനലായാൽ തണ്ണിമത്തന് ഡിമാൻഡ് കൂടുതലാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വാനില യോഗര്‍ട്ടും പുതിനയിലയും (മിന്‍റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.
മാമ്പഴം-ഐസ്ക്രീം സ്മൂത്തി
കുട്ടിക്കൂട്ടത്തിന് മാമ്പഴം വളരെ ഇഷ്ടമാണ്. മാമ്പഴവും ഐസ്ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തി അവർക്ക് നൽകിയാലോ? മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി, സ്മൂത്തി റെഡി… വെള്ളവും മധുരവും ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താൽ മതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here