ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്, ഒരാൾ കൂടി അറസ്റ്റിൽ

ബിഎസ്എൻഎൽ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
ആറാം പ്രതി കവടിയാർ സ്വദേശി പി ആർ മൂർത്തിയാണ് അറസ്റ്റിലായത്. കൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി സജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂർത്തിയെ അറസ്റ്റ് ചെയ്തത്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തിയും സം​ഘം പ്ര​സി​ഡ​ന്റുമായ ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സം​ഘം സെ​ക്ര​ട്ട​റി നേ​മം സ്വ​ദേ​ശി പ്ര​ദീ​പ്‌​കു​മാ​ർ എന്നിവർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ 44.14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്‌ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ട​ത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News