പണം എനിക്കൊരു പ്രശ്നമേയല്ല… ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകൾ എറിഞ്ഞ് യുവാവ്

സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാമെന്ന ധാരണയാണ് ഇന്ന് ചിലർക്കെല്ലാമുള്ളത്. അത്തരത്തിലൊരു വാർത്തയാണ് ഇനി പറയുന്നത്.
ഓടുന്ന കാറിലിരുന്ന് കറന്‍സി നോട്ടുകൾ എറിയുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്നാണ് യുവാവ് കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞത്.

ഹിന്ദി വെബ്സീരിസായ ‘ഫർസി’യിലെ രംഗം യുവാക്കൾ പുനരാവിഷ്കരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കറൻസി നോട്ടുകൾ എറിയുന്ന ആളുടെ മുഖം തുണികൊണ്ട് മറച്ചിരുന്നു. എറിഞ്ഞത് വ്യാജനോട്ടുകളാണോ അതോ യഥാർത്ഥമോ എന്നത് പുറത്തുവന്നിട്ടില്ല.

നടൻ ഷാഹിദ് കപൂറും സുഹൃത്തും പൊലീസിൽനിന്ന് രക്ഷനേടാനായി തിരക്കേറിയ റോഡിൽ നോട്ടുകൾ എറിയുകയും അതു പെറുക്കാനായി ജനങ്ങൾ തടിച്ചുകൂടി ട്രാഫിക് ഉണ്ടാകുന്നതും ഫർസിയിൽ കാണിക്കുന്നുണ്ട്. സമാനമായ രീതിയാണ് ഇവർ ആവിഷ്കരിച്ചത്. നോട്ടുകൾ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News