കവിതയുടെ ഓഡിറ്ററെ വീണ്ടും ഇഡി ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ബുധനാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച കവിതയെ ചോദ്യം ചെയ്യാനിരിക്കെയാണ് ബുച്ചിബാബുവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിക്കും ദക്ഷിണേന്ത്യന്‍ സംഘത്തിനും ഇടയിലെ പ്രധാന കണ്ണിയാണ് ബുച്ചിബാബു എന്നാണ് ഇഡിയും സിബിഐയും പറയുന്നത്. ലാഭ വിഹിതത്തിന്റെ വീത് വെയ്പ്പിലും കമ്പനികളുമായി ചര്‍ച്ച നടത്തിയതിലും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട് എന്നാണ് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.

നേരത്തെ ബുച്ചി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് കവിതയെ ഇ.ഡി ചോദ്യം ചെയ്തത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കവിതയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ബുച്ചി ബാബുവില്‍ നിന്ന് ഇ.ഡി ശേഖരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News